ഒരുവട്ടംകൂടി സമരസ്മരണകൾ ഉണർത്തി കാസർകോട് ഗവ. കോളേജിൽ എസ് എഫ് ഐയുടെ പൂർവകാല നേതൃസംഗമം
കാസർകോട്: ഗവ. കോളേജ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എഫ്ഐ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വകാല നേതൃസംഗമം സംഘടിപ്പിച്ചു.കോളേജ് അങ്കണത്തിൽ പരിപാടി ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. 1970 മുതലുള്ള പൂർവ്വകാല എസ്എഫ്ഐ നേതാക്കൾ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,
സി എച്ച് കുഞ്ഞമ്പു, അഡ്വ. എ ജി നായർ, കെ എ മുഹമ്മദ് ഹനീഫ.കെ രവീന്ദ്രൻ, ടി എം എ കരീം, അഡ്വ. കെ കുമാരൻ നായർ,മാധ്യമ പ്രവർത്തകരായ കെ ടി ശശി, കെ എസ് ഗോപാലകൃഷ്ണൻ, ജി സുരേഷ് ബാബു, അഡ്വ. ആശാലത ,കെ ബാലകൃഷ്ണൻ, ടി സി മുരളീധരൻ,എൻ ജി രഘുനാഥൻ, പ്രവീൺ പാടി. മുനീർ കെഎം എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇമ്മാനുവൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ടി. അഖിൽ അധ്യക്ഷനായി. വിവിധ കലാപരിപാടികളും അരങ്ങേറി.