കേന്ദ്ര സ്ക്രാപ് പോളിസിക്കെതിരെ വർക്ക്ഷോപ്പ് തൊഴിലാളികൾ സമരരംഗത്തേക്ക്
കാഞ്ഞങ്ങാട്: 15വർഷം പഴക്കമുള്ള ടാക്സി വാഹനങ്ങളും 20 വർഷം പഴകിയ സ്വകാര്യവാഹനങ്ങളും
പൊളിച്ചുനീക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനം കേരളത്തിലെ നാല് ലക്ഷത്തോളം സാധാരണ വർക്ക്ഷോപ്പ് തൊഴിലാളികളെ മുഴു പട്ടിണിയിലാക്കുമെന്നും. ഇപ്പോൾ തന്നെ ന്യൂ തന വാഹനങ്ങളുടെ വാരവും സർവ്വീസ് പോയിൻ്റുകളുടെ ആധിക്യവും സ്പെയർ പാർട്സു കളുടെ ലഭ്യത ക്കുറവും, ഈ തൊഴിൽ മേഖലയെ വൻ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത് വരുമെന്നും അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്കേഴ്സ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി മാർച്ച് 3ന് ഹൊസ്ദുർഗ് മുഖ്യ തപാലാപ്പീസ് ഉപരോധിക്കുമെന്ന്
നേതാക്കൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ പി. സുധീർ മേനോൻ ,സുനീന്ദ്രലാൽ സുനിൽ, പി ദേവീദാസ് രവീന്ദ്രൻ കണ്ണങ്കൈ, ജോഷി തോമസ് എന്നിവർ സംബന്ധിച്ചു