സല്യൂട്ട് ഡേ- ഹോണറിംഗ് കൊമേഴ്സ് സ്റ്റാർസ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന തിനുവേണ്ടി “സല്യൂട്ട് ഡേ”- ഹോണറിംഗ് കൊമേഴ്സ് സ്റ്റാർസ്, എന്ന പരിപാടി സംഘടിപ്പിച്ചു. ഫെബ്രുവരി 26 വെള്ളിയാഴ്ച കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കൊമേഴ്സ് വിഭാഗം മേധാവി ശ്രീമതി ജിഷ പി വി അധ്യക്ഷതവഹിച്ചു. കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ എച്ച് വെങ്കിടേശ്വർലു മുഖ്യാതിഥിയായ പരിപാടി കോളേജ് മാനേജർ ഡോക്ടർ കെ എസ് വിജയരാഘവൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ സുരേഷ് കുമാർ ആമുഖ ഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് സക്രട്ടറി ശ്രീ കെ രാമനാഥൻ , ഐ ക്യു എ സി കോർഡിനേറ്റർ ഡോക്ടർ കെ വി മുരളി, ഡിപ്പാർട്ട്മെന്റ് അധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൊമേഴ്സ് വിഭാഗം അധ്യാപകനായ വി. വിജയകുമാർ സ്വാഗതവും ശ്രീമതി എ സബിത നന്ദിയും പറഞ്ഞു. photo സല്യൂട്ട് ഡേ”- ഹോണറിംഗ് കൊമേഴ്സ് സ്റ്റാർസ്, പരിപാടി കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ എച്ച് വെങ്കിടേശ്വർലു മുഖ്യാതിഥിയായി സംസാരിക്കുന്നു.