മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും
ഒക്ടോബര്‍ 21ന് നടക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ (ഒക്ടോബര്‍ 19) വൈകിട്ട് 6 ന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന്റെ 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചരണം അവസാനിപ്പിക്കണം. ഞായറാഴ്ച നിശബ്ദ പ്രചാരണമായിരിക്കും. തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ.് പരസ്യ പ്രചാരണം അവസാനിക്കുന്ന സമയത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്തു മാത്രമേ നില്ക്കാവൂ. ക്രമ സമാധാനത്തിന് ഭംഗം വരുത്തുന്ന യാതൊരു പ്രവര്‍ത്തികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടാകരുത.് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം. സമാധാനപരമായ വോട്ടെടുപ്പിനുള്ള സാഹചര്യം ഒരുക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ക്ക് സമാധാനപരമായി ചിന്തിച്ച് വിവേകപൂര്‍വ്വം വോട്ട് ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് വോട്ടെടുപ്പിനു 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നത്. പരസ്യ പ്രചാരണം സമാപിക്കുന്നതിനോടനുബന്ധിച്ച് മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. സമാധാനപാലനത്തിനായി പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പാലിക്കണം.