കോഴിക്കോട് നോര്‍ത്തില്‍ സംവിധായകൻ രഞ്ജിത്ത് ; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് മത്സരിക്കുമെന്ന് റിപ്പോർട്ട് . ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് രഞ്ജിത്ത് നേരിട്ടെത്തിയിരുന്നു.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.