പണിമുടക്ക്: നാളത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് എട്ടിലേക്ക് മാറ്റി. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നടത്തുന്നതിനാലാണ് പരീക്ഷ മാറ്റിയത്. മറ്റു തിയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഇന്നാണ് തുടങ്ങിയത്. പരീക്ഷ മാർച്ച് അഞ്ചിന് അവസാനിക്കും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. മാർച്ച് 17 മുതൽ 30 വരെ വരെയാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതു പരീക്ഷകൾ നടക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.