സംസ്ഥാന വടംവലി
അണ്ടർ 19 വിഭാഗത്തിൽ
ഇരട്ട കിരീടവുമായി കാസർകോട് ജില്ല
ജില്ലക്ക് അഭിമാനമായി പരപ്പ
കാഞ്ഞങ്ങാട്: തൃശൂരിൽ നടന്ന സംസ്ഥാന വടംവലി
അണ്ടർ 19 പെൺകുട്ടികളുടെ കിലോ460 വിഭാഗത്തിലും മിക്സഡ് 560 വിഭാഗത്തിലും കാസർകോട് ജില്ലക്ക് ഒന്നാം സ്ഥാനം .പെൺകുട്ടികളുടെ മൽസരത്തിൽ പാലക്കാട് ,കണ്ണൂർ രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി.മിക്സഡ് വിഭാഗത്തിൽ തൃശൂർ രണ്ടും ,പാലക്കാട് മൂന്നാം സ്ഥാനവും നേടി.
അശ്വതി ,ശ്രീപ്രിയ ,
മേൽവിനാ ,ലാവണ്യ ,
ജെസ്സി ,മീനു ,അഗ്രിമ ,
അളകനന്ദ ( എല്ലാവരും പരപ്പ) വിദ്യ ,
നന്ദന (ഇരുവരും ബന്തടുക്ക) .
മിക്സഡ് മൽസരത്തിൽ
ജെസ്റ്റിൻ,ജോസഫ് ,വിസ്മയ,
ആൽബിൻ ,ജെയിംസ് ,
മന്യ (എല്ലാവരും പരപ്പ),
അഖിലേശ്വർ ( ബളാൽ ),
അഭിനി ,ചിഞ്ചു ( ഇരുവരും ബാനം),അനഘ ( കോടോത്ത്)
എന്നിവരാണ് മൽസരിച്ചത്. ഇരു ടീമിൻ്റെ പരിശീലകൻ പ്രസാദ് പരപ്പയാണ്. വി .ജി .
സെബാസ്റ്റ്യൻ ,ദീപ പാലക്കൽ
മാനേജർമാർ.ഇരു ടീമുകളിൽ നിന്ന് അശ്വതി,ശ്രീപ്രിയ,
നന്ദന,ജെസ്സി,ജെസ്റ്റിൻ,
ജോസഫ്,അഭിനി,ചിഞ്ചു എന്നിവർ ഈ മാസം 13, 14 തീയ്യതികളിൽ ആഗ്രയിൽ നടന്ന നാഷണൽ മൽസരത്തിൽ പങ്കെടുക്കാൻ യോഗത നേടി.