പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വിവസ്ത്രയായി പൂജ ചെയ്താല്‍
സമ്പന്നയാകും , 50 കോടി രൂപ മഴയായി പെയ്യും,
ദുർമന്ത്രവാദത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍.
നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ്ലാക്ക് മാജിക്കിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പെണ്‍കുട്ടി വിവസ്ത്രയായി നിന്നാല്‍ 50 കോടി രൂപ മഴ പോലെ പെയ്യുമെന്നായിരുന്നു ഇവരുടെ അവകാശവാദം. നാഗ്പൂരിലാണ് സംഭവം.
ഫെബ്രുവരി 26 നാണ് പരാതിയില്‍ പൊലീസ് അറസ്റ്റ് നടന്നത്. കഴിഞ്ഞ മാസം അഞ്ച് പേരില്‍ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്പന്നയാകാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ഇയാള്‍ എത്തിയത്. പെണ്‍കുട്ടി പൂജയ്ക്കിടയില്‍ വിവസ്ത്രയാകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ പെണ്‍കുട്ടി ആവശ്യം നിരസിച്ചു. എന്നാല്‍ ഇയാള്‍ നിരന്തരം ഇതേ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടിയെ സമീപിച്ചതോടെയാണ് പരാതി നല്‍കിയത്.
വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്കര്‍(41), വിനോദ് ജയറാം മസ്രാം(42), സോപന്‍ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വിക്കി ഗണേഷിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. വിക്കി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ അറസ്റ്റ്.
പോക്സോ, ഐപിസി, ബ്ലാക്ക് മാജിക് നിയമം അടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.