ഓക്സിജൻ ബദിയടുക്ക :
സാമൂഹിക സാംസ്കാരിക രംഗത്തെ നവമുന്നേറ്റം.
ബദിയടുക്ക : നഗര സൗന്ദര്യവത്കരണവും, സാമൂഹിക ഉന്നമനവും മനവീക ഐക്യവും ലക്ഷ്യമാക്കി ഓക്സിജൻ എന്ന പേരിൽ യുവ കൂട്ടായ്മയ്ക്ക് രൂപം നൽകി. നാടിന്റെ സുപ്രധാന പ്രശ്നങ്ങളും സംഘടനയുടെ ലക്ഷ്യങ്ങളും ചർച്ച ചെയ്ത യോഗത്തിൽ പ്രഥമ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി നിർമൽ കുമാർ മാസ്റ്റർ, പ്രതീപ് മാസ്റ്റർ, അബ്ദുൽ മജീദ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, രതീഷ് മാസ്റ്റർ നെക്രാജെ എന്നിവരെ തിരഞ്ഞെടുത്തു. ശഹാദുദ്ധീൻ മാസ്റ്റർ പ്രസിഡന്റും അഹ്മദ് സാബിത് ജനറൽ സെക്രട്ടറിയും ബിജു എബ്രഹാം ട്രഷററുമായി, ഹമീദ് കെട്ഞ്ചി, ചന്ദ്രൻ പൊയ്യക്കണ്ടം (വൈസ് പ്രസിഡന്റ്), സകീർ ബദിയടുക്ക, മാത്യു ബദിയടുക്ക (ജോയിന്റ് സെക്രട്ടറി), ഷഫീക് കാർവാർ, സിയാദ് പെരഡാല, അപ്പുരാജ് ഇന്റാർട്ട്, ജോബിൻ സണ്ണി, ഹൈദർ കുടുപ്പംകുഴി, ഹരീസ് പി എം എസ് ഹൈദർ കാടമന, മുഹമ്മദ് അലി പെരഡാല, സദൻ ബദിയടുക്ക, ആഷിക് ബ്ലാങ്കോട്, അൽത്താഫ് ഏണിയാടി, അലി തുപ്പക്കൽ, നിയാസ് ബ്ലാങ്കോട്, അനിൽ രാജ് നീർച്ചാൽ, റഫീഖ് കേളോട്ട്, അഷ്റഫ് മുന്നിയൂർ, ശിഹാബ് കന്യാന, റാസിഫ് ബദിയടുക്ക, ശ്രീകാന്ത് (അംഗങ്ങൾ).
ബദിയടുക്ക താജ് കൊമ്പ്ലക്സിൽ ചേർന്ന യോഗത്തിൽ അഹമദ് സാബിത് സ്വാഗതവും ഹമീദ് കെടഞ്ചി നന്ദിയും പറഞ്ഞു.