ഉമ്മന്‍ചാണ്ടി പെരുങ്കള്ളന്; അരുതാത്ത സാഹചര്യത്തില്‍ കണ്ടതാണ് ശത്രുതക്ക് കാരണം, പി സി ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടെന്ന് പി സി ജോര്‍ജ് എംഎല്‍എ. രാത്രി 10.30 നാണ് ഞാന്‍ കണ്ടത്. ജോപ്പന് മാത്രമാണ് അന്ന് ഓഫീസിന് മുമ്പില്‍ ഉണ്ടായിരുന്നത്.
ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം അതാണെന്നും പി സി ജോര്‍ജ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു വിജിലന്‍സ് കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്കിയതും ശത്രുതയ്ക്ക് ഇടയാക്കി. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പെരുങ്കള്ളനാണ് ഉമ്മന്‍ചാണ്ടി. കരുണാകരനെയും ആന്റണിയെയും തകര്‍ത്താണ് ഉമ്മന്‍ചാണ്ടി അധികാര കസേരയിലെത്തിയത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കെ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനാവില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.