സംസ്ഥാനത്ത് ഈ വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു മോഡൽ പരീക്ഷകൾ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിച്ചു. രാവിലെ 9.40ന് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ തുടങ്ങി. മാർച്ച് അഞ്ചിന് പരീക്ഷകൾ പൂർത്തിയാകും. ശേഷം മൂല്യനിർണയം പൂർത്തിയാക്കി മാർച്ച് 10നു തന്നെ ഉത്തരക്കടലാസുകൾ വിതരണം ചെയ്യും.ഉത്തരക്കടലാസുകൾ വാങ്ങാൻ കുട്ടികൾ സ്കൂളിലെത്തണം. ശേഷം പൊതുപരീക്ഷയ്ക്ക് മാത്രമേ കുട്ടികൾ പിന്നീട് സ്കൂളിലെത്താവൂ. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണിത്. മാർച്ച് 17നാണ് എസ്.എസ്.എൽ.സി-പ്ളസ് ടു പൊതുപരീക്ഷ.