കേരളപ്പെരുമ – “യുവതയുടെ അശ്വമേധം” ജി എസ് പ്രദീപിന്റെ യാത്ര മാർച്ച് 2ന് 10 മണിക്ക് പൊയിനാച്ചിയിൽ
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി മുഖ മാസികയായ യുവധാരയുടെ നേതൃത്വത്തിൽ ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന കേരള പെരുമ “യുവതയുടെ അശ്വമേധം” മാർച്ച് 1 മുതൽ 17 വരെ നടക്കുകയാന്ന് .
വികസ്വര കേരളത്തിൻ്റെ വിജ്ഞാന യാത്രയായ “കേരള പെരുമ” മാർച്ച് 2ന് (ചൊവ്വ) രാവിലെ 10 മണിക്ക് പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തിലും വൈകുന്നേരം 3 മണിക്ക് നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്തും പര്യടനം നടത്തുകയാണ്. പ്രാഥമിക തലങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി മാർച്ച് 17 ന് തിരുവനന്തപുരത്ത് വെച്ച് മെഗാ ഫെനൽ നടത്തും. മത്സര വിജയി കൾക്ക് സമ്മാനങ്ങൾ നൽകും . മെഗാ ഫൈനലിൽ വിജയികൾക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സന്ദർശിക്കാനുള്ള അവസരം ഒരുക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ കൃത്യസമയത്ത് മത്സര കേന്ദ്രത്തിൽ എത്തിചേരണം