തിരുവന്തപുരം: മേലുകാവ് വാളകത്ത് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ് കരീം മരണമടഞ്ഞത്. ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായിരുന്നു. ഇലവീഴപൂഞ്ചിറയിൽ നിന്ന് റിപ്പോർട്ടിംഗ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി മാധ്യമം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു.