ദീർഘദൂര യാത്രികർക്ക് അനുഗ്രഹമായി ടെയ്ക്ക് എ ബ്രേക്ക്
തിരുവനന്തപുരം: യാത്രകളിൽ സ്ഥിരമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് ആണ് ഒന്ന് ഫ്രഷ് ആവാനും, പാഡ് മാറ്റാനും, കുറച്ചു സമയം വിശ്രമിക്കാനും വൃത്തിയുള്ള ഇടങ്ങൾ ഇല്ലാത്തത്. മൂത്രമൊഴിക്കേണ്ടി വരുമല്ലോയെന്നു കരുതി വെള്ളം കുടിക്കാതെ ഇരിക്കേണ്ടി വന്നിട്ടുണ്ടാവാം. പാഡ് മാറ്റാൻ കഴിയാതെ മണിക്കൂറുകളോളം അസ്വസ്ഥത അനുഭവിച്ചിട്ടുണ്ടാവാം.” ഇത്തരം ആവലാതികൾ സ്ത്രീകളിൽ നിന്നും വർഷങ്ങളായി ഉയരുന്നതാണ്… അങ്ങനെയുള്ള പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹരമായിട്ടാണ് കേരള സര്‍ക്കാറിന്റെ ടെയ്ക്ക് എ ബ്രേക്ക് ഉയരുന്നത്.
കേരള സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളിൽ ഏറെ പ്രശംസനീയമായ ഒന്നാണ് പാതയോര വിശ്രമകേന്ദ്രങ്ങൾ. സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ
വഴിയിടം എന്ന പേരിൽ ആധുനിക പൊതുശൗചാലയം ഒരുങ്ങുന്നു. ആകെ 1084 വിശ്രമകേന്ദ്രങ്ങളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിക്കുന്നത്. മുലയട്ടെൽ കേന്ദ്രം നാപ്കിൻ വെൻഡിംഗ് മെഷീൻ ഇൻസിനേറ്റർ തുടങ്ങിയ സൗകര്യങ്ങളോടെ അങ്ങേയറ്റം സ്ത്രീസൗഹൃദമാണ് ഇത്തരം പാതയോരകേന്ദ്രങ്ങൾ. അതിലുപരി യാത്ര ചെയ്ത് ക്ഷീണിച്ചു വരുന്നവർക്ക് അൽപസമയം വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, യൂറിനൽ ബ്ലോക്ക്, വാഷ് റൂം, കഫ്റ്റെരിയ, സ്വാപ്പ് ഷോപ്പ്എന്നിവയോടുകൂടിയാണ് വഴിയിടം ഒരുങ്ങുന്നത്