പോപുലർ ഫ്രണ്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ‘യോഗിയുടെ യുപിയിൽ നടക്കുന്നതെന്ത്’ എന്ന ശീർഷകത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവിഷൻ കമ്മറ്റി വിശദീകരണ യോഗം സംഘടിപ്പിച്ചു.
രാജ്യത്ത് സമാനതകളില്ലാത്ത നീച പ്രവർത്തനങ്ങളുമായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് ഭരണകൂടം മുന്നോട്ട് പോവുകയാണെന്നും പ്രതികരിക്കുന്നവരെയൊക്കെ വേട്ടയാടുകയാണെന്നും
ജില്ലാ പ്രസിഡണ്ട് ഡോ.സിടി സുലൈമാൻ ഉദ്ഘാടന പ്രഭാഷണത്തിൽ വ്യക്തമാക്കി.
സംഘപരിവാർ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ നിന്നും ഒരിഞ്ച് പിറകോട്ടില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
കാഞ്ഞങ്ങാട് തെക്കേപ്പുറത്ത് വെച്ച് നടന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. അബൂബക്കർ, അസ്ഹർ തുടങ്ങിയവർ സംസാരിച്ചു.