മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ,പണത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. പണം കടത്തിയെന്ന സംശയം ചോർന്നു .. നേതാവിന്റെ കാർ പരിശോധിച്ച്
മഞ്ചേശ്വരം പണം ഒഴുകുന്നു നേതാവ് ലക്ഷങ്ങൾ കടത്തിയെന്നു അഭ്യൂഹം
കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കന്‍ രാഷ്ട്രീയ പാർട്ടികൾ പണം ഒഴുക്കി തുടങ്ങി. ഒരുവോട്ടിന് ആയിരം മുതൽ മൂവായിരം വരെയാണ് മണ്ഡലത്തിലെ വോട്ടുകമ്പോള നിരക്ക്.ബുധനാഴ്ച രാത്രി മുതലാണ് പണം വിതരണം ചെയ്തു തുടങ്ങിയത്.ഒരു പാർട്ടിയുടെ സംസ്ഥാനനേതാവ് കോടികളുമായാണ് മണ്ഡലത്തിൽ കറങ്ങിയത്.ആദ്യനാളിലെ ബാക്കിവന്ന പണം ജില്ലാനേതാവിനെ ഏൽപ്പിക്കുകയുംചെയ്തിരുന്നു.എന്നാൽ ഈ പണത്തിൽ നിന്നും ലക്ഷങ്ങളാണ് മണ്ഡലത്തിൽനിന്നും കടത്തിയതു പ്രാദേശിക നേതൃത്വത്തിന് സഹിച്ചില്ല.ഈ മുറുമുറുപ്പാണ് പണം കടത്തിയ ജില്ലാ നേതാവിനെതിരെ തിരഞ്ഞെടുപ്പ്അധികൃതക്ക് ചോർന്നു കിട്ടിയത്.അതിനിടെമണ്ഡലത്തിൽ വിതരണം ചെയ്യാതെ വീണ്ടും പണം കടത്തുകയാണെന്നു പ്രാദേശിക നേതാക്കളിൽ സംശയം ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലെ ഈ തൊഴുത്തില്‍കുത്താണ് വിവരങ്ങൾ വീണ്ടും ചോരാൻ ഇടയാക്കിയത്. ഇതോടെ പണം പിടിച്ചെടുക്കാൻ പോലീസും ഉദ്യോഗസ്ഥരും വാഹന പരിശോധനക്ക് ഇറങ്ങുകയായിരുന്നു.ഈ പരിശോധനയിൽപെടാതെതടിയൂരിയ നേതാവിന്റെ കാർഅധികൃതർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബീറ്റ് പോലീസ് നൽകിയ വിവരത്തെ തുടർന്ന് വീട്ടിൽ പാർക്കുചെയ്ത കാർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.ഇത്തരം രഹസ്യം ചോർന്നതിനുപിന്നിൽ പ്രാദേശിക നേതാക്കളെ പണം കൈകാര്യം ചെയ്യുന്നതിൽനിന്നു മാറ്റി നിർത്തിയതാണ് കാരണമായത്.