തണൽ സ്നേഹവീട്ദിശ എക്സിബിഷൻവേറിട്ട അനുഭവമായി.
അമ്പലത്തറ: തണൽ സ്നേഹവീട് അമ്പലത്തറയിൽ ഭിന്നശേഷി കുട്ടികളക്കം അമ്മമാർ നടത്തിയ ദിശ എക്സിബിഷൻ നാട്ടുകാർക്ക് പുതിയ അനുഭവമായി മാറി. സ്നേഹവീട് കുടുംബാംഗങ്ങൾ നിർമ്മിച്ച വിവിധ ഉല്പന്നങ്ങളുടെ വിപണനം ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കണമെന്ന സന്ദേശം നൽകുന്നതായിരുന്നു.
പ്രശസ്ത മൗത്ത് പെയിന്റർ സുനിത കുഞ്ഞിമംഗലം കാൻവാസിൽ ചായം ചാലിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുടെ പേരിൽ അവഗണിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സുനിത വായ കൊണ്ട് ചിത്രങ്ങൾ തീർത്തത്.
അംഗ പരിമിതിയുള്ളവരെ സമൂഹം കൂടെ നിർത്തണമെന്ന് സുനിത ആവശ്യപ്പെട്ടു. നമ്മളാരും പിന്നിൽ നിൽക്കേണ്ടവരല്ലെന്ന് അവർ പറഞ്ഞു.
ജയരാജൻ കണ്ണോത്ത് അദ്ധ്യക്ഷം വഹിച്ചു.
മുനീസ അമ്പലത്തറ
ആമുഖ പ്രഭാഷണം നടത്തി.
ഡോ : അംബികാസുതൻ മാങ്ങാട്,
ദീപു മാഷ് , എ.വി.കുഞ്ഞമ്പു , സി.കെ.സബിത ,
പ്രേമചന്ദ്രൻ ചോമ്പാല , സുലേഖമാഹിൻ , കെ. അബുബക്കർ മാസ്റ്റർ, വി.വിജയകുമാർ ,
സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഡ്വ: ടി.വി.രാജേന്ദ്രൻ , ടി.ഇ. മെഹമൂദ്, കൃഷ്ണൻ വി. കാനം,നൗഷാദ്കട്ടക്കാൽ ,
സുമിത്രൻ.എൻ, പവിത്രൻ. എൻ ,എം.അനിൽകുമാർ ,
എൻ. മനോജ്, ടി. ജി. ഗീത, എം.ഗോപി
എന്നിവർ സംസാരിച്ചു.
അനഘ അനറ്റ് വി സണ്ണി സ്വാഗതവും കെ.സുമതി നന്ദിയും പറഞ്ഞു.
രതീഷ് കണ്ടടുക്കം നേതൃത്വത്തിൽ നാദബ്രഹ്മം ഓർക്കസ്ട്ര ,
കലിഗ അമ്പലത്തറ,
ജനനി അമ്പലത്തറ,
ബാലചന്ദ്രൻ കൊട്ടോടി ,
രാധാകൃഷ്ണൻ കുമ്പള ,
മനോജ് ആലപ്പുഴ , സ്നേഹവീട്ടിലെ കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
നെഹറു കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകവും അരങ്ങേറി.