ഉദുമയില്‍ മൂന്നാം അങ്കത്തിന് കെ കുഞ്ഞിരാമന് നൂറ് ശതമാനം വിജയ സാധ്യതയെന്ന്സിപിഎം വിലയിരുത്തല്‍
ഉദുമ: അഭ്യൂഹങ്ങളും ഊഹാപോഹങ്ങളെയും പിന്നിലാക്കി തൻ്റെ ജനകീയ മുഖം ഒണ്‍ കൊണ്ട് മാത്രം മൂന്നാ മങ്കത്തിന് ജനപിന്തുണയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കെ.കുഞ്ഞിരാമൻ’.
ഏപ്രില്‍ ആറിന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍, ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്ന ഉദുമ നിയോജക മണ്ഡലത്തില്‍ നിലവിലുള്ള എം എല്‍ എ, കെ കുഞ്ഞിരാമന് മൂന്നാം തവണയും സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമായ സൂചന.
മുന്‍ മഞ്ചേശ്വരം എംഎല്‍എ സിപിഎം നേതാവ് സി എച്ച് കുഞ്ഞമ്പു, ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് ഇ പത്മാവതി എന്നിവരുടെ പേരും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സജീവമായി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ കെ കുഞ്ഞിരാമന് ഒരിക്കല്‍ കൂടി മത്സരിക്കണമെന്നാണ് സിപിഎമ്മില്‍ പൊതുവേയുള്ള ചര്‍ച്ച .
കുഞ്ഞിരാമന് എം എല്‍ എ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍
രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
എംഎല്‍എ എന്ന നിലയില്‍ കുഞ്ഞിരാമന് എതിരെ ജനങ്ങള്‍ക്കിടയില്‍ പരാതിയൊന്നും ഉയര്‍ന്നുവന്നിട്ടില്ല. നാട്ടിലുടനീളം വികസനം എത്തിക്കാന്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
കുഞ്ഞിരാമന് കഴിഞ്ഞു എന്നാണ് സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലായിരത്തോളം വോട്ടുകള്‍ക്കാണ് കെ കുഞ്ഞിരാമന് വിജയിച്ചത്. യുഡിഎഫിലെ ശക്തനായ നേതാവ് കെ സുധാകരന് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരത്തോളം വോട്ടുകള്‍ക്ക് ഉദുമ മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് ലീഡ് നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 6200 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ലീഡ് നേടി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്താന്‍ യുഡിഎഫ് തയ്യാറാകും. കുഞ്ഞിരാമന്
വീണ്ടും ജനവിധി തേടിയാല്‍ വിജയം 100% ഉറപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം
അണിയറയില്‍ നടക്കുന്ന ചര്‍ച്ച. സി എച്ച് കുഞ്ഞമ്പു, ഇ പത്മാവതി എന്നിവരില്‍
ആരെങ്കിലും സ്ഥാനാര്‍ത്ഥി ആയാല്‍ സിപിഎമ്മിന് ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുമെന്നും അണികള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. അതുകൊണ്ടുതന്നെ കെ കുഞ്ഞിരാമന് മൂന്നാമത് തവണയും ഉദുമയില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. മൂന്നാം തവണയും മത്സരിക്കാനുള്ള ആഗ്രഹം കെ കുഞ്ഞിരാമന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.