‘ആവശ്യമുളളപ്പോഴെല്ലാം മന്നം നവോത്ഥാന നായകന്, അല്ലാത്തപ്പോഴെല്ലാം അവഗണന’; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വിമര്‍ശനവുമായി എന്‍ എസ് എസ്
കോട്ടയം:ഇടതുപക്ഷസര്ക്കാരിന്റേത് ഇരട്ടത്താപ്പ് നയമെന്ന് എന്‍.എസ്.എസ്. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ നിന്ന് മന്നത്ത് പത്മനാഭന്റെ പേര് ഈ സര്‍ക്കാര്‍ ഒഴിവാക്കി. അധാര്‍മികവും ബോധപൂര്‍വവുമായ അവഗണനായായി ഇതിനെ കാണുന്നു. ഇടതുനേതാക്കള്‍ അവര്‍ക്ക് ആവശ്യമുളളപ്പോള്‍ മന്നത്ത് പത്മനാഭനെ ഉയര്‍ത്തിക്കാട്ടുന്നു. മന്നത്തോടുള്ള രാഷ്ട്രീയവൈരത്തിന്റെ ഉറവിടം എല്ലാവര്ക്കും അറിയാം. എന്‍.എസ്.എസും മന്നം ആരാധകരും ഈ ഇരട്ടത്താപ്പ് തിരിച്ചറിയുന്നുവെന്നും എന്‍എസ്എസ് വാര്‍ത്താക്കുറുപ്പില്‍ കുറ്റപ്പെടുത്തി.
മന്നത്തിനെ എകെജിക്ക് തുല്യമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു വി.ശിവദാസന്റെ ദേശഭിമാനിയിലെ ലേഖനം. ഇതിനോടാണ് എന്‍എസ് എസിന്റെ പ്രതികരണം. ശബരിമല സമരത്തിലെ കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെ എന്‍എസ്എസിനോട് അടുക്കാനുള്ള സിപിഎമ്മിന്റെ നീക്കമായും ലേഖനത്തെ വിലയിരുത്തിയിരുന്നു.