സർക്കാർ ജോലി രാജി വെച്ച് എം രാഘവൻ സജീവ രാഷ്ട്രീയത്തിലേക്ക്.
കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ. ടി. ജലീലിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സിക്രട്ടറി കാഞ്ഞങ്ങാട്ടെ എം. രാഘവൻ ജോലി രാജിവെച്ചു.
മുഴുവൻ സമയവും രാഷ്ട്രിയ പ്രവർത്തനത്തിനിറങ്ങാനാണ് രാഘവൻ സർക്കാർ ജോലി യോട് വിട ചൊല്ലിയത്.
ഫിഷറീസ് വകുപ്പിൽ ഉദ്യോ ഗസ്ഥനായ രാഘവൻ ഡെപ്യൂട്ടേഷനിലാണ് കഴിഞ്ഞ 4 വർഷം മന്ത്രി കെ. ടി. ജലീലിന്റെ അസിസ്റ്റ് പ്രൈവറ്റ് സിക്രട്ടറിയായി സേവനമനുഷ്ടിച്ചത്.
ഉദ്യോഗത്തിൽ നിന്ന് പിരിയാൻ 4 വർഷം ബാക്കി നിൽക്കെയാണ് ഇന്നലെ അദ്ദേഹം ജോലിയിൽ നിന്ന് സ്വയം വിരമിച്ചത്. ഫിഷറീസ് വകുപ്പിൽ എക്സ്റ്റെഷൻ ഓഫീസറായിരുന്ന രാഘവൻ കാഞ്ഞങ്ങാട്ടെ അതിയാമ്പൂര് സ്വദേശിയാണ്.
എസ്എഫ്ഐ ദേശീയ സമിതിയംഗവും, ഡിവൈഎ ഫ്ഐ ജില്ലാക്കമ്മിറ്റിയംഗവും സിപിഎം അവിഭക്ത കണ്ണൂർ ജില്ലയിൽ ഹൊസൂർഗ്ഗ് ലോ ക്കൽ കമ്മിറ്റിയംഗവുമായിരുന്നു.
1998-ലാണ് സർക്കാർ സർവ്വീസിൽ പ്രവേശിച്ചത്. ബാലസംഘം, എസ്എഫ്ഐ ഡിവൈഎഫ്ഐ തുടങ്ങി സിപിഎം ബഹുജന സം
ഘടനകളുടെ ജില്ലാ തല നേതൃത്വത്തിൽ പ്രവർത്തിച്ച രാഘവൻ മികച്ച സംഘാടകനും വാഗ്മിയുമാണ്. 2001 മുതൽ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ
സിക്രട്ടറിയായി പ്രവർത്തിച്ചു. 2006-ൽ കോടിയേരി ആഭ്യ ന്തര മന്ത്രിയായപ്പോൾ അദ്ദേ ഹത്തിന്റെ ഓഫീസിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു.
2011 മുതൽ കോടിയേരി പ്രതിപക്ഷ ഉപനേതാവായപ്പോഴും, എം. രാഘവൻ അദ്ദേഹത്തിന്റെ സിക്രട്ടറി സ്ഥാനത്ത് തുടർന്നു. 2016-ൽ പിണറായി മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ, മന്ത്രി കെ. ടി. ജലീലിനൊപ്പം തദ്ദേശ സ്വയംഭരണവകുപ്പിലാ ണ് രാഘവനെ നിയമിച്ചത്.
2018-ൽ വകുപ്പുമാറ്റത്തെ തുടർന്ന് മന്ത്രി കെ. ടി. ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തപ്പോൾ, ആ വകു പ്പിൽ അസിസ്റ്റന്റ് പ്രൈവറ്റ് സികട്ടറിയായി സേവനമ
നുഷ്ടിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് കാലമായി പത്ത് വർഷം ഇടതു ഭരണ രംഗത്തിരുന്ന രാഘ വൻ ആഭ്യന്തരം, പോലീസ്, ജയിൽ, അഗ്നിശമനസേന, വിജിലൻസ്, അഡ്മിനിസ്ട്രേ ഷൻ ഓഫ് ക്രിമിനൽ ആന്റ് സിവിൽ ജസ്റ്റിസ്സ്, ടൂറിസം, പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, ടൗൺ പ്ലാ നിംഗ്, തദ്ദേശം, എഞ്ചിനീയ റിംഗ്, കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ പതിനേഴോളം സർക്കാർ വകുപ്പുകളുടെയും, കുടുംബശ്രീ, ശുചിത്വമിഷൻ പോലുള്ള മുപ്പതോളം സർക്കാർ ഏജൻസികളുടെയും ചുമതല വഹിച്ചിരുന്ന മന്ത്രിമാർക്കൊ പ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് രാഘവൻ ഔദ്യോഗിക രംഗത്തു നിന്നും ഇന്നലെ വിരമിച്ചത്.
20 വർഷക്കാലം കേരള നിയമസഭ സമ്മേളിച്ചപ്പോ ഴെല്ലാം സഭയിൽ ഹാജരായ ഉദ്യോഗസ്ഥൻ കൂടിയായ രാഘവൻ യാതൊരു രാഷ്ടീയ വിവാദങ്ങളിലും ഉൾപ്പെടാതെ ഉയർന്ന കമ്മ്യൂണിസ്ക് ബോധം നെഞ്ചിലേറ്റിയാണ് ഔദ്യോഗിക രംഗത്തോട് വിടപറയുന്നത്.
സിപിഎം സംഘടനാരംഗ ത്ത് കാസർകോട് ജില്ലയിൽ സജീവമാകാനാണ് രാഘ വൻ ജോലി ഉപേക്ഷിച്ചത്.