അസുഖത്തെ തുടർന്ന് ആറു വയസുകാരി മരണപ്പെട്ടു.
നീലേശ്വരം: നെലവേദനകളുടെ ലോകത്ത് നിന്നും യാത്രയായി. ആ വേർപാടിൻ്റെ വേദനയിൽ ഹൃദയം നുറുങ്ങി നിൽക്കുകയാണ് നീലേശ്വരം തൈക്കടപ്പുറം’ അസുഖത്തെ തുടർന്ന്
ചികിത്സയിലായിരുന്ന ആറു വയസുകാ രി തൈക്കടപ്പുറം പാലി ച്ചോൻ റോഡിലെ പരേതനായ അൻവർ സാദത്ത് -സൽമ ദമ്പതികളുടെ മകൾ നെലയെയാണ് പരിയാരത്തെ കണ്ണൂർ ഗ വ. മെഡിക്കൽ കോളേജ് ആശു പതിയി ൽ ചികിത്സക്കിടെ ഇന്നു പുലർച്ചെ മരണം തട്ടിയെടുത്തത്. കാൻസർ രോഗത്തെ തുടർന്ന് ഏറെനാൾ കൊച്ചിയിലെ അമൃത ആ ശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് പരിയാരത്തേക്ക് മാറ്റിയത്. സൽമയുടെ ഇരട്ടകുട്ടികളിലൊന്നാണ് മരണപ്പെട്ട നെല. സഹോദരങ്ങൾ: ലൈന, ഫിർദാൻ. നൈലയുടെ പിതാവ് അൻവർ സാദത്ത് ഏതാനും വർഷം മുമ്പ് ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ടിരുന്നു. നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി