കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ ബസാര്‍ സ്വദേശിയായ റാണി പൊലീസില്‍ കീഴടങ്ങി. ജോളി അറസ്റ്റിലായതിനു പിന്നാലെ യുവതി ഒളിവില്‍ കടന്നിരിന്നു .
തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റാണി കീഴടങ്ങിയത്. വടകര റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റാണിയെ ചോദ്യം ചെയ്യുകയാണ്
തലശേരിയില്‍ കല്യാണത്തിനാണെന്ന് പറഞ്ഞായിരുന്നു യുവതി മുങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്‍ഐടി പരിസരത്ത് തയ്യല്‍ കട നടത്തിയിരുന്ന റാണിക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.ജോളിയുടെ മൊബൈല്‍ ഫോണില്‍ റാണിക്കൊപ്പമുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു. ഹാജരാകണമെന്നാവശ്യപ്പെട്ട് റാണിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു