പെട്രോളിന് നൂറെങ്കില്‍ പാലിനും നൂറുവേണം; കേന്ദ്രത്തെ പാഠം പഠിപ്പിക്കാൻ ക്ഷീരകര്‍ഷകരും,
പിന്തുണച്ച് കിസാൻ മോർച്ച.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഒന്നുമുതല്‍ പാല് ഒരു ലിറ്ററിന് നൂറുരുപയാക്കി ഉയര്‍ത്തുമെന്ന് കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതോടെ ഗതാഗത ചിലവ് കുത്തനെ ഉയര്‍ന്നു. കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചിലവുകള്‍ തുടങ്ങിയവയും വര്‍ധിച്ചു. ഇതാണ് പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
നിലവില്‍ ലിറ്ററിന്? 50 രൂപക്കാണ് പാല് വില്‍ക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇരട്ടിവിലയാക്കും. കര്‍ഷകര്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും ഭാരതീയ കിസാന്‍ യൂനിയന്‍ ജില്ല തലവന്‍ മാല്‍കിത് സിങ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം.
പാലിന്റെ വില വര്‍ധിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന്? അറിയാം. എന്നാല്‍ തീരുമാനത്തില്‍നിന്ന് കര്‍ഷകര്‍ പിന്നോട്ട് പോകില്ല. വില ഇരട്ടിയാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ തീര?ുമാന?ത്തെ എതിര്‍ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയര്‍ത്തുമെന്നും സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും വന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
അതേസമയം കര്‍ഷക സംഘടനകളുടെ തീര?ുമാനത്തെ സമൂഹമാധ്യമങ്ങള്‍ സ്വാഗതം ചെയ്തു. ഇതോടെ ‘ഫസ്റ്റ് മാര്‍ച്ച് സെ ദൂത് 100 ലിറ്റര്‍’ (മാര്‍ച്ച് ഒന്നുമുതല്‍ പാലിന് 100 രൂപ) ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്ഡിങ്ങിെലത്തി. കേന്ദ്ര സര്‍ക്കാറിനെ നേരിടുന്നതിന് കര്‍ഷകരുടെ മികച്ച നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു പ്രതികരണം