ഇടത് മുന്നണിയുടെ വികസനമുന്നേറ്റ യാത്ര അവസാനിച്ചതിന് പിന്നാലെ സിപി ഐനേതാവ് ബിനോയ് വിശ്വത്തിന് കൊറോണ.
തിരുവനന്തപുരം : ഇടത് മുന്നണി യാത്ര അവസാനിച്ചതിന് പിന്നാലെ ജാഥാ നായകന് ബിനോയ് വിശ്വത്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത് ഇടപഴകയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടതുമുന്നണിയുടെ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. ഇന്നലെ വൈകീട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ജോസ് കെ മാണി അടക്കമുള്ള ഇടത് മുന്നണി നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.