കോൺഗ്രസ്സിൽ എടങ്ങേറ് തുടങ്ങി, കല്‍പ്പറ്റ സീറ്റിനെചൊല്ലി ഡിസിസി സെക്രട്ടറി രാജിവച്ച് എല്ജെഡിയിലേക്ക്കടന്നു
വയനാട് :യുഡിഎഫില്‍ കല്പറ്റ സീറ്റ് ഐഎന്‍ടിയുസിക്ക് ലഭിക്കില്ലെന്നുറപ്പായതോടെ വയനാട് കോണ്‍ഗ്രസില്‍ രാജി. ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.അനില്‍കുമാറാണ് രാജിവച്ചത്. എല്‍ജെഡി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട അവഗണന്നയാണ് പാര്‍ട്ടി വിടാന്‍ കാരണം. മുന്‍ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു. വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പി.കെ.ഗോപാലന്റെ മകനാണ് അനില്‍കുമാര്‍.