നിയമസഭാ തെരഞ്ഞെടുപ്പ്;ജില്ലയില്‍ പ്രചാരണത്തിന് അഞ്ച് വീതം മൈതാനങ്ങള്‍
കാസര്‍കോട്: നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അഞ്ച് വീതം മൈതാനങ്ങള്‍ നിശ്ചയിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ഉത്തരവിട്ടു. സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്നപ്രകാരം മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ വരണാധികാരികള്‍ അനുവദിച്ചുനല്കും. മഞ്ചേശ്വരം: മന്നംകുഴി മൈതാനം, ജി.എച്ച്.എസ്.എസ്. പൈവളികെ നഗര്‍ സ്കൂള്‍ മൈതാനം, എസ്.എന്‍.എച്ച്.എസ്. പെര്‍ള സ്കൂള്‍ മൈതാനം, ജി.എച്ച്.എസ്.എസ്. വിദ്യാവര്‍ധക മിയാപദവ് മൈതാനം, സെയ്ന്റ് ജോസഫ് സ്കൂള്‍ മജീര്‍ പള്ള മൈതാനം. കാസര്‍കോട്: താളിപ്പടുപ്പ് ഗ്രൗണ്ട് അടുക്കത്ത് വയല്‍, ചെര്‍ക്കള സെന്‍ട്രല്‍സ്കൂള്‍ മൈതാനം ചെര്‍ക്കള, ബദിയടുക്ക പഞ്ചായത്ത് മൈതാനം ബദിയടുക്ക, ഷിരിബാഗിലു സ്കൂള്‍ മൈതാനം ഉളിയത്തടുക്ക, ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് ബെള്ളൂര്‍.
ഉദുമ: ഗവ. ഹൈസ്കൂള്‍ മൈതാനം കുറ്റിക്കോല്‍, ഗവ. ഹൈസ്കൂള്‍ മൈതാനം കുണ്ടംകുഴി, മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് മൈതാനം ബോവിക്കാനം, ജി.എച്ച്.എസ്.എസ്. പെരിയ മൈതാനം, ജി.എച്ച്.എസ്.എസ്. മൈതാനം ഉദുമ
കാഞ്ഞങ്ങാട്: മാന്തോപ്പ് മൈതാനം, പുതിയകോട്ട, മാവുങ്കാല്‍ മില്‍മ പ്ലാന്റിനുസമീപമുള്ള മൈതാനം, ചോയ്യംകോട് ജങഷനുസമീപമുള്ള മൈതാനം, വില്ലേജ് ഓഫീസിന് സമീപമുള്ള മൈതാനം പരപ്പ, അട്ടേങ്ങാനം മിനി സ്റ്റേഡിയം തട്ടുമ്മല്‍.
തൃക്കരിപ്പൂര്‍: പഞ്ചായത്ത് മൈതാനം കാലിക്കടവ്, തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മൈതാനം, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മൈതാനം, ചീമേനി, രാജാസ് എച്ച്.എസ്.എസ്. മൈതാനം നീലേശ്വരം, സെയ്ന്റ് തോമസ് ഹൈസ്കൂള്‍ മൈതാനം തോമാപുരം