കാസർകോട്;അടുക്കത്ത്ബയൽ ഗ്യാസ് ടാങ്കർ അപകടത്തിൽ നിന്നും നാടിനെയും നാട്ടാരെയും രക്ഷിച്ച കാസർകോട് അഗ്നിശമന സേനയ്ക്ക് ആദരവ് അർപ്പിക്കാൻ തളങ്കര ദഖീറത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ കറന്തക്കാട്ടെ ഫയർ സ്റ്റേഷനിലെത്തി എത്തി പുതുവാർത്ത സൃഷ്ടിച്ചു.. നിറഞ്ഞ സന്തോഷത്തോടെ സ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ അധ്യാപകരെയും വിദ്യാർഥികളെയും സ്വീകരിച്ചു. ലീഡിംഗ് ഫയർമാൻ സായ് കൃഷ്ണൻഅടുക്കത്ത്ബയലിലെ ഫയർ ഫൈറ്റിംഗ് അനുഭവങ്ങൾ വിവരിച്ചുദഖീറത്തിന്റെ ഉപഹാരം പ്രിൻസിപ്പാൾ ആർ.എസ് രാജേഷ് കുമാർ സമ്മാനിച്ചു . വൈസ് പ്രിൻസിപ്പാൾ മഞ്ജു കുര്യാക്കോസ് , അധ്യാപകരായ ശ്യാമള പി.പി, അബ്ദുൽ ലത്തീഫ് ടി.എം, ജയൻ.ടി ഫയർമാൻ മാരായ സുരേഷ് പി, സതീഷ് കുമാർ, മനോഹരൻ, ജിബിൻ.കെ, ജീവൻ, ശ്യാം ജിത്ത്, നാരായണൻ, ആനന്ദ്.പി എന്നിവർ സന്നിഹിതരായിരിക്കുന്നു..