കാസർകോട് :കണ്ണൂർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ എൻ. ദേവീദാസിന് ഐ എ എസ് ലഭിച്ചു. കാസർകോട് എ ഡി എം ആയിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ഇലക്ഷൻ ഡപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് സബ് ഡി വിഷനുകളിൽ ആർഡിഒ യായും പ്രവർത്തിച്ചു. ആർ ആർ ഡപ്യൂട്ടി കളക്ടറായും പ്രവർത്തിച്ചിരുന്നു കാസർകോട് ജില്ലാ കളക്ടറുടെ താത്കാലിക ചുമതല വഹിച്ചിരുന്നു കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയാണ്. നീലേശ്വരം കിഴക്കൻ കൊവ്വലിൽ താമസിക്കുന്നു. ഭാര്യ മടിക്കൈ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക ജീജ, വിദ്യാർത്ഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവർ മക്കളാണ്.