മുട്ടുന്തല മഖാം ഉറൂസിന് കൊടിയേറി
കാഞ്ഞങ്ങാട് :ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹിയുടെ (ന:മ) നാമദേയത്തിൽ വർഷം പ്രതി നടത്തിവരാറുള്ള മുട്ടുന്തല മഖാം ഉറൂസ് 2021 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ നടക്കും.ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് ഉറൂസ് കമ്മിറ്റി ചെയർമാൻ ലത്തീഫ് റഹ്മത്ത് പതാക ഉയർത്തി. ചടങ്ങിൽ ചീഫ് ഇമാം ഹാഫിള് മസ്ഊദ് ഫൈസി, ജമാ അത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല, ഖാദർ ഹാജി റഹ്മത്ത്, മൊയ്തുമുഹമ്മദ് ഹാജി, പി.പി.അബ്ദുൾ റഹ്മാൻ, അബ്ദുല്ല മിലാദ്, വെള്ളിക്കോത്ത് മുഹമ്മദ് ഹാജി, സുഹൈൽ മുഹമ്മദ്, അഹമ്മദ് കോളിച്ചാൽ, മുഹമ്മദലി, അനസ്, സഫീർ, നൗഫൽ ബിസ്മില്ല, മുനവ്വീർ എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി 26 ന് സുബൈർ മാസ്റ്റർ തോട്ടിക്കലിന്റെ കഥ പ്രസംഗവും ഫെബ്രുവരി 28 ന് റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണവും നടത്തും