കോഴിക്കോട്: രമേശ് ചെന്നിത്തല മകന്റെ ഇന്റർവ്യൂ സമയത്ത് വിളിച്ച ഫോൺകോളുകളുടെ ലിസ്റ്റ് പരിശോധിക്കണമെന്ന് മന്ത്രി കെ ടി ജലീൽ. യുപിഎസി മാലാഖമാരല്ലെന്നും അവരെ നിയമിക്കുന്നത് കേന്ദ്ര സർക്കാർ ആണെന്നും ജലീൽ പറഞ്ഞു.
ചെന്നിത്തലയുടെ മകന് 2017ലെ സിവിൽ സർവീസ് എഴുത്ത്പരീക്ഷയിൽ റാങ്ക് 608 ആയിരുന്നു. ഇൻറവ്യൂ കഴിഞ്ഞപ്പോൾ റാങ്ക് 210 ആയി . അതെങ്ങിനെ സംഭവിച്ചു?
മകന്റെ സിവിൽ സർവീസ് ഇന്റവ്യൂ സമയത്ത് രമേശ് ചെന്നിത്തല ഡൽഹിയിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത് എം എം ഹസ്സൻ ആണെന്നും കെ ടി ജലീൽ പറഞ്ഞു. ചെന്നിത്തല ലീഗിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ജലീൽ പറഞ്ഞു.