പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ്
പുനരാരംഭിക്കണം :
ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ
ജനറല്‍ സെക്രട്ടറി രതീഷ് പുതിയപുരയില്‍
തൃക്കരിപ്പൂര്‍: ഇന്ധന വില കുതിച്ചു കയറുന്ന ഈ സാഹചര്യത്തില്‍ പാസര്‍ ട്രെയിനുകളുടെ സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് രതീഷ് പുതിയപുരയില്‍ ആവശ്യപ്പെട്ടു. ദീര്‍ഘ ദൂരങ്ങളില്‍ ജോലി ചെയ്യുന്നവരും യാത്ര പോകുന്നവരും സ്വകാര്യ വാഹനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വില വര്‍ദ്ധനവ് ഈ വിഭാഗം ജനങ്ങളെ ബാധിക്കില്ലായിരുന്നു. ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലം ആയതു കൊണ്ട് എല്ലാ ജനവിഭാഗങ്ങളും സ്വകാര്യ വാഹനങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. പെട്രോള്‍ വില കൂടിയത് കൊണ്ട് ജനങ്ങള്‍ ഇരുട്ടടി കിട്ടിയത് പോലെ ആയെന്നും രതീഷ് പുതിയപുരയില്‍ പറഞ്ഞു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് എം അധ്യക്ഷനായി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനോജ് ഫിലിപ്പ്, ജിജോ ആല്വിന്, എന്നിവര്‍ സംസാരിച്ചു.