ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി ,ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്ബത്ത് കൊളളയടിക്കാനുളള നീക്കം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞില്ലെങ്കില്‍ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ഒരു ഉദ്യോഗസ്ഥന് ഇത്ര വലിയ കരാര്‍ ഒപ്പുവയ്ക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കളളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിന്റെ സൈനികരാണ് മത്സ്യതൊഴിലാളികള്‍. മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ച് ശതമാനം സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് നിലനില്ക്കുന്നു. സര്‍ക്കാരിനോട് ജനങ്ങള്‍ മാപ്പു നല്‍കില്ല. താന്‍ പറഞ്ഞ ഏത് കാര്യങ്ങളാണ് തെറ്റെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊളള നടത്താനുളള ശ്രമം പ്രതിപക്ഷം പുറത്തു കൊണ്ട് വന്നത് വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യനയത്തിന് വിരുദ്ധമായ ധാരണാ പത്രത്തിലാണ് ഒപ്പ് വച്ചത്. നടപടികളുമായി മുന്നോട്ട് പോയി. ഇതിന്റ ഭാഗമായാണ് ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷനുമായി കരാര്‍ ഒപ്പ് വച്ചതും നാല് ഏക്കര്‍ സ്ഥലം അനുവദിച്ചതും. എന്നിട്ടും സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്’. ഇ എം സി സി കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു.