വി സെയ്ത് ജില്ലാ പത്രപ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ്
കാസർകോട് : പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ച മലപ്പുറം ഡിസ്ട്രിക്ട് റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡൻ്റായി വി സെയ്തിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. നിലവിൽ കെആർഎംയു വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. വികെഎം ഷാഫിയാണ് വൈസ് പ്രസിഡൻ്റ്.
പി ആർ ഹരികുമാർ, അഷ്റഫ് പന്താവൂർ, സൻജിത്ത് എ നാഗ്, എം പി ദാസൻ, പി പി സുനീറ, ഷാഫി ചങ്ങരംകുളം, ജീന മണികണ്ഠൻ, കെ വി സജിനി എന്നിവരെ ഡയറക്ടർമാരായും തെരഞ്ഞെടുത്തു. ചങ്ങരംകുളം സംഘം ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് സഹകരണ സംഘം അണ്ടത്തോട് യൂണിറ്റ് ഇൻസ്പെക്ടർ കെ കെ ഗിരിജ വരണാധികാരിയായിരുന്നു.