കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്:സംസ്ഥാന തലത്തില്‍ ഓരോ ജില്ലകയ്ക്കും ഓരോ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയ്ക്ക അനുവദിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ നെല്ലിയടുക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം മുന്നാം വാര്‍ഡ് നെല്ലിയടുക്കം ടാഗോര്‍ വായനശാലയില്് നടന്നു.കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.വി അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ഷൈജമ്മ ബെന്നി , നാലാം വാര്‍ഡ് മെമ്പര്‍ യശോദ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജഗദിഷ്, ജെ എച്ച് ഐ മുരളി കയ്യൂര്‍, കെ.ബിനു, അപ്പുക്കുട്ടന്, എന്‍ കെ ഭാസ്കരന് എന്നിവര്‍ സംസാരിച്ചു,