തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കാം: അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്:സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് പദ്ധതിയിലേക്ക് ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് പേര് വീതമുള്ള ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസില്‍ അംഗമായ 20നും 50നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം അപേക്ഷകര്‍. ഒരു ഗ്രൂപ്പിന് റസ്റ്റോറന്റ് ആരംഭിക്കുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. അപേക്ഷാ ഫോറം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് നിന്നും ലഭിക്കും.
അവസാന തീയതി മാര്‍ച്ച് ഒന്ന്. ഫോണ്‍: 9645259674, 7306662170