മുളിയാർ;ഇരിയണ്ണിയിൽ ആദ്യമായി ആഥിത്യമരുളുന്നു ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ തയ്യാറാക്കിയത് ഇരിയണ്ണി സ്കൂളിലെ പൂർവ വിദ്യാർഥി ദിജിൻ.
കലോത്സവ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ലോഗോയ്ക്ക് വേണ്ടിയുള്ള അറിയിപ്പും വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു. ജില്ലയിലെ നിരവധി കലാകാരന്മാർ മത്സരിച്ച് ലോഗോയും അയച്ചു. സ്വന്തം നാട്ടിൽ ആദ്യമായെത്തുന്ന കലാമാമാങ്കത്തിന് തന്റെ ലോഗോ തെരെഞ്ഞെടുത്ത സന്തോഷത്തിലാണ് പ്രവാസിയായ ദിജിൻ.