എല്ലാം തങ്ങളുടെ താല്‍പ്പര്യമനുസരിച്ച് തീരുമാനിക്കും: മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല ;കെപിഎ മജീദ്
മലപ്പുറം:സ്ഥാനാര്ഥിയാവുന്നതില് തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ താല്പ്പര്യമനുസരിച്ചാകുമെന്ന് കെ.പി.എ.മജീദ് മനോരമ ന്യൂസിനോട്. മുസ്്ലീംലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് കെ.പി.എ.മജീദ് നിലപാട് വ്യക്തമാക്കിയത്.
മുസ്്ലീംലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാവാനിരിക്കെയാണ് കെ.പി.എ മജീദ് മനസ് തുറക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്ക്കൊക്കം കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. തനിക്ക് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ജനറല്‍ സെക്രട്ടറി മല്‍സരിക്കണോ എന്ന കാര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഇംഗിതമനുസരിച്ചാവും അവസാന തീരുമാനം.
മുതിര്‍ന്ന നേതാക്കളായ കെ.പി.എ മജീദ്, പി.വി. അബ്ദുല്‍ വഹാബ് എന്നിവരില്‍ ഒരാള്‍ നിയമസഭയിലേക്ക് മല്‍സരിച്ചാല്‍ മതിയെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. പി.വി. അബ്ദുല്‍ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുബോള്‍ കെ.പി. എ മജീദിന് ആവശ്യമെങ്കില്‍ തീരുമാനം എളുപ്പമാകും. അങ്ങനെയെങ്കില്‍ മലപ്പുറം, വേങ്ങര തുടങ്ങിയ മണ്ഡലങ്ങളില്‍ ഒന്നിലേക്കാണ് കെ.പി.എ മജീദിനെ പരിഗണിക്കുക.