ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണ്ണാഭരണം പിടികൂടി
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണ്ണാഭരണം പാലക്കാട് പിടികൂടി. ഹൈദബാദിൽ നിന്നും തൃശൂരിലേക്ക് ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പൊലീസ് വിഭാഗം അറിയിച്ചു.