വിദ്യാലയങ്ങളെ പരിസ്ഥിതി സൗഹൃദമാക്കാന്‍ കളക്റ്റേര്‍സ് അറ്റ് സ്ക്കൂള് പദ്ധതിക്ക് തുടക്കമായി
ചെറുവത്തൂര്‍:കളക്റ്റേര്‍സ് അറ്റ് സ്ക്കൂള് പദ്ധതി പ്രകാരം വിദ്യാലയങ്ങളെ പരിസ്ഥിതി സൗഹൃദമാക്കാന്‍ ആവിഷ്കരിച്ച പദ്ധതി ചെറുവത്തൂര്‍ പഞ്ചായത്തിലും നടപ്പിലാക്കുന്നു . കുട്ടമത്ത് ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളിലാണ് പദ്ധതിക്ക് തുടക്കമിട്ടത് . .ഇതിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള കലക്ഷന്‍ ബിന്നുകള്‍ സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൈമാറി .പഞ്ചായത്ത്് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.രമണി അധ്യക്ഷയായി . സ്കൂള്‍പ്രിന്‍സിപ്പല്‍ ടി സുമതിക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി വി ഗിരീശന്, പഞ്ചായത്ത്അംഗങ്ങളായ രാജേന്ദ്രന് പയ്യാടക്കത്ത് , പി.വസന്ത ,സി ആശ ,എം മഞ്ജുഷ ,മഹേഷ് വെങ്ങാട്ട് ,ടി.കെ.റഹ്മത്ത് , വി ഇ ഒ മാരായ രജിഷ കൃഷ്ണന്, കെ സരിത പ്രധാനാധ്യാപകന് കെ ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു