കൊല്ലം; വാക്കുതര്‍ക്കത്തിനിടെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മനോവഷിമത്തില് പിതാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് വിഷ്ണുഭവനത്തില്‍ വിക്രമന്(60) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മകന് വിഷ്ണുവും വിക്രമനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇതിനിടയില്‍ വിഷ്ണുവിന്റെ തലയ്ക്കാണ് വെട്ടേറ്റത്. പിന്നാലെ വീട്ടിനുള്ളില്‍ കയറി വിക്രമന് കതകടയ്ക്കുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടത്. പരിക്കേറ്റ വിഷ്ണു താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഓട്ടോ ഡ്രൈവറാണ് വിമ്രകന്. ഭാര്യ: ജയശ്രീ.