2021ലെ ഗ്രീന്‍ ഗ്രേഡ് സര്‍ട്ടിഫിക്കേഷനും എ ഗ്രേഡും നേടി മഡിയന്‍ അംഗണ്‍വാടി
കാഞ്ഞങ്ങാട്: ഹരിത കേരള മിഷന് ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന് ഭാഗമായി നടത്തിവരുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകള്‍ ആയി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള മഡിയന്‍ അംഗന്‍വാടി എ ഗ്രേഡ് ഉള്ള ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു. ജില്ലാതലത്തില്‍ 2021ലെ ഗ്രീന്‍ ഓഫീസ് സര്ട്ടിഫിക്കേഷന് അവാര്‍ഡ് നേടി. നൂറില്‍ നൂറ് സ്കോര്‍ നേടിയാണ് മഡിയന്‍ അംഗന്‍വാടി ഈ പ്രശസ്തിക്ക് അര്‍ഹമായത്.
കാസര്‍ഗോഡ് വെച്ച് നടന്ന പരിപാടിയില്‍ എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ യില്‍ നിന്നും ഹെല്‍പ്പര്‍ സരോജിനി മഡിയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അജാനൂര്‍ പഞ്ചായത്ത് തലത്തില്‍ നടന്ന പരിപാടിയിലും മടിയന്‍ അംഗന്‍വാടി എ ഗ്രേഡ് സ്കോര്‍ നേടി ഹരിത ഓഫീസായി പ്രഖ്യാപിച്ചിരുന്നു.മഡിയന്‍ അംഗന്‍വാടി വര്‍ക്കറായ ശോഭനയുടെയും ഹെല്‍പ്പറായ സരോജിനിയുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് മഡിയന്‍ അംഗന്‍വാടിയെ ഈ പ്രശസ്തിയിലേക്ക് എത്തിക്കുന്നതിന് സഹായിച്ചത്. അംഗന്‍വാടി കെട്ടിടം ഉള്‍പ്പെടെയുള്ള ആകെയുള്ള അഞ്ചു സെന്റീനകത്തും പുറത്തുമുള്ള സ്ഥലങ്ങളില്‍ വാഴ, മരച്ചീനി, വഴുതന, തക്കാളി, ചീര തുടങ്ങി വിവിധങ്ങളായ പച്ചക്കറികളും പഴവര്‍ഗങ്ങളും നട്ടു വളര്‍ത്തി നല്ല വിള ഉല്‍പ്പാദിപ്പിക്കുന്നതിനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.കൂടാതെ വിവിധങ്ങളായ പലതരം പൂച്ചെടികളും അംഗന്‍വാടിയുടെ അങ്കണത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്.മഡിയന്‍ അംഗന്‍വാടി യെ ഒരു സ്മാര്‍ട്ട് അംഗന്‍വാടിയായി മാറ്റിയെടുക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകണമെന്നാണ് വര്‍ക്കറുടെയും ഹെല്പ്പറു ടെയും ഏകസ്വരത്തിലുള്ള അഭിപ്രായം.