മലപ്പുറം: പ്രമുഖ ഇടത് നേതാവും മലപ്പുറം നഗരസഭാ ചെയര്‍മാനുമായിരുന്ന സാധു റസാഖ് ബിജെപിയില്‍ ചേര്‍ന്നു. വിജയ യാത്രയ്ക്ക് മലപ്പുറത്ത് നല്കിയ സ്വീകരണ പരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഐഎന്‍എല്‍ ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.
ദേശീയതയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചതെന്ന് അദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ബി മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സിപിഎം നേതാവ് ശിവശങ്കരന് നമ്ബീശന്‍ എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു.