മാർച്ച് ഒന്ന് മുതൽ ആലാമിപ്പള്ളി ബസ്സ് സ്റ്റാൻ്റിൽ ബസ്സുകൾ കയറിയിറങ്ങും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന ദീർഘ, ഹ്രസ്വ ദുര ബസ്സുകൾ ആലാമിപ്പള്ളി ബസ്സ് സ്റ്റാൻ്റിൽ പ്രവേശിക്കണമെന്ന് കെ എസ് ആർ ടി സി,ബസ്സ് ഉടമസ്ഥാ സംഘവുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.കാസറഗോഡ്,പാണത്തൂർ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കോട്ടച്ചേരി ബസ്സ് സ്റ്റാൻ്റിൽ യാത്രക്കാരെ ഇറക്കി പുതിയ ബസ്സ് സ്റ്റാൻ്റിൽ പാർക്ക് ചെയ്യേണ്ടതാണ്.നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് വരെ സർവ്വീസ് നടത്തുന്ന ബസ്സുകൾ പുതിയ ബസ്സ് സ്റ്റാൻ്റിൽ കയറി കോട്ടeച്ചരി ബസ്സ് സ്റ്റാൻ്റിൽ യാത്ര അവസാനിപ്പിച്ച് പുതിയ ബസ്സ് സ്റ്റാൻ്റിൽ പാർക്ക് ചെയ്യേണ്ടുന്നതാണ് കാസറഗോഡ് ഭാഗത്തേക്ക് പോകേണ്ടുന്ന ബസ്സുകൾ പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് യാത്ര ആരംഭിച്ച് കോട്ടച്ചേരി ബസ്സ് സ്റ്റാൻ്റിന് എതിർവശം നിയതമായ സമയക്രമം പാലിച്ച് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി യാത്ര തുടരുവാനും തീരുമാനമായി. ചർച്ചയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, ബസ്സ് ഓണേഴ്സ് ആസോസിയഷൻ നേതാക്കളായ സത്യൻ പൂച്ചക്കാട്,ഹസൈനാർ എം,പി സുകുമാരൻ, കെ.വി രവി, കേരള ട്രാൻസ്പോർട്ട് കാഞ്ഞങ്ങാട് ഡിപ്പോ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ പി.കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.