മംഗളൂരു: പ്രായപൂർത്തിയെത്താത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പോക്സോ നിയമപ്രാരം അറസ്റ്റിൽ. പുത്തൂർ പർപ്പുഞ്ച ഓളമൊഗറു സ്വദേശി നാസിറാ(40)ണ് അറസ്റ്റിലായത്. പ്രഥമാധ്യാപകന്റെ ചുമതല വഹിച്ചിരുന്ന ഇയാൾ എസ്.എസ്.എൽ.സി. പരീക്ഷാ ഫീസ് അടയ്ക്കാനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ജീവശാസ്ത്രത്തിലെ പ്രത്യുത്പാദനം എന്ന ഭാഗം പഠിപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.ൽ അധ്യാപകൻ അറസ്റ്റിൽ