പയ്യോളിയിൽനിന്നും കാണാതായ യുവതി പറശിനിക്കടവിലെ ലോഡ്ജിൽ ബലാത്സംഗത്തിനിരയായി.
രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ.
തളിപ്പറമ്പ് : കോഴി ക്കോട് പയ്യോളി മണിയൂരിൽ നിന്നും കാണാതായ ഭർതൃമതിയായ ഇരു പത്തിയാറു കാരിയെ പറശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് ബലാൽസംഗത്തിനിരയാക്കിയ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ.
പറശിനിക്കടവ് -കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർമാരായ കണ്ണൂർ
കക്കാട് സ്വദേശി മിഥുൻ (30) , തളിപ്പറമ്പ് പട്ടുവം പറപ്പുലിലെ രൂപേഷ് (24) എന്നിവരെയാണ് പയ്യോളി പോലീസ് ഇൻസ്പെക്ടർ എം.കൃഷ്ണൻ അറസ്റ്റു ചെയ്തത്
യുവാക്കളെയും യുവതിയെയും മൂന്നുവയസുള്ള ഇവരുടെ ആ ൺകുട്ടിയെയുമാണ് ഇന്ന് പുലർ ച്ചയോടെ പറശിനിക്കടവിലെ തീരം ലോഡ്ജിൽ നിന്നും പയ്യോ ളി പോലീസ് പിടി കൂടിയത്.
ഇക്കഴിഞ്ഞ ഇരുപത്തിരണ്ടിന് തിങ്കളാഴ്ച രാവിലെ മാതാവു മാ യി വഴക്കിട്ട യുവതി കുട്ടിയെയും കൊണ്ട് നാടു വിടുകയായിരുന്നു. കണ്ണൂർ ബസ് സ്റ്റാന്റിലെത്തിയ യുവതിയെ കണ്ണൂർ – പറശിനിക്കടവ് റൂട്ടിലെ സ്വകാര്യ ബസിലെ ജീവനക്കാർ പ്രലോഭിപ്പിച്ച് പറശിനികടവിലെ തീരം ലോഡ്ജി ലെത്തിക്കുകയും അവിടെ വെ ച്ച് പീഡിപ്പിക്കുകയുമായിരുന്നു.
യുവതിയെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയിൽ പയ്യോളി പോലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീ ക രിച്ച് നടത്തിയ അന്വേഷ ണത്തിൽ ലോഡ്ജിൽ റെയ്ഡ് നടത്തി യുവതിയെയും രണ്ടു യുവാക്ക ളെയും പോലീസ് കസ്റ്റഡിയി ലെടുത്തത്. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കോട തിയിൽ ഹാജരാക്കി.