മുസ്ലിം ലീഗുമായി ഒരു ചർച്ചയുമില്ല; ശോഭയെ തള്ളി സുരേന്ദ്രൻ
കോഴിക്കോട്: എൻ.ഡി.എയിലേക്ക് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്യുന്നുവെന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭയുടെ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ല. മുസ്ലിം ലീഗുമായി സി.പി.എം ചർച്ച നടത്തുകയല്ലാതെ ഞങ്ങൾ ഒരു ചർച്ചയും നടത്തില്ല. ശോഭയുടെ പ്രസ്താവന കേട്ടിട്ട് മറുപടി നൽകാം -സുരേന്ദ്രൻ പറഞ്ഞു.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എൻ.ഡി.എയിലേക്ക് മുസ്ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും.
ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് െകാണ്ടുവരുകയെന്നതാണ് ബി.ജെ.പി ശ്രമം. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടുണ്ട് -ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.