കാണാതായ പൂച്ചയെ കണ്ടെത്താൻ 1000 രൂപ ഇനാം
കാഞ്ഞങ്ങാട് ∙ കാണാതായ പൂച്ചയെ കുറിച്ച് വിവരം നൽകുന്നവർക്ക് 1000 രൂപ റിവാർഡ്! കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിന്റെ ചുവരുകളിൽ പതിഞ്ഞൊരു പോസ്റ്റര്‍ ആണിത്. ആർക്കിടെക്ട് ആയ മേലാങ്കോട്ടെ രാഹുൽ രാഘവനാണ് ഈ പോസ്റ്ററുകൾ പ്രധാന സ്ഥലങ്ങളിൽ പതിച്ചത്. രാഹുലിന്റെ അരുമയായ പൂച്ചയെ കഴിഞ്ഞ ഒരാഴ്ചയായി കാണാതായിട്ട്. അന്വേഷിച്ചെങ്കിലും അടുത്തെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിലാണ് പോസ്റ്റർ പതിച്ചത്.
എറണാകുളത്ത് ഫ്ലാറ്റിൽ താമസിക്കുമ്പോൾ അവശ നിലയിൽ കിട്ടിയതാണ് ഈ പൂച്ച കുട്ടിയെ. പിന്നീട് മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി വളർത്താൻ തുടങ്ങി. ഏറെ കാലം എറണാകുളത്തെ ഫ്ലാറ്റില്‍ ആയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഫ്ലാറ്റ് മാറിയപ്പോൾ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു