മേല്‍പറമ്പ്: സാമൂഹ്യ പ്രവര്ത്തകന് ചാത്തങ്കൈയിലെ മുഹമ്മദലി (47) കുഴഞ്ഞ് വീണ് മരിച്ചു. പരേതനായ എം കെ ഇസ്മാഈല്‍- കുന്നരിയത്ത് ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ചാത്തങ്കൈ റെയില്‍വെ മേല്‍പാലം കര്‍മ്മസമിതി പ്രസിഡണ്ടായിരുന്നു. ചാത്തങ്കൈ എല്‍ പി സ്കൂള്‍ മുന്‍ പി ടി എ പ്രസിഡന്റ്, ചാത്തങ്കൈ ജുമാ മസ്ജിദ് ഭാരവാഹി എന്നീ നിലകളിലും സാമൂഹിക- സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.