പോക്സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി
പത്തനംതിട്ട: അഭയകേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് ഇരകളെ കാണാതായി. രണ്ട് പെൺകുട്ടികളെയാണ് തിരുവല്ലയിൽ ഇവർ താമസിച്ചിരുന്ന അഭയകേന്ദ്രത്തിൽ നിന്ന് കാണാതായത്. ഇവർ അഭയകേന്ദ്രത്തിൽ ഇല്ലെന്ന വിവരം പുലർച്ചെയാണ് അറിഞ്ഞത്. 15 ഉം 16 ഉം വയസ് പ്രായമുള്ളവരെയാണ് കാണാതായത്. പൊലീസ് തെരച്ചിൽ ആരംഭിച്ചു.
സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്നതാണ് അഭയകേന്ദ്രം. അതിരാവിലെ അഭയകേന്ദ്രത്തിൽ വെള്ളം നിറയ്ക്കുന്ന ജോലികൾക്കായി ഉണർന്ന ശേഷമാണ് ഇരുവരെയും കാണാതായത് എന്നാണ് വിവരം. നാല് പേരാണ് അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്.