വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പി.സി.ആർ സൗജന്യമാക്കണം: ഹനീഫ് തുരുത്തി.
കാസർകോട്: ഇന്ത്യയിലേക്ക് പോകുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുനഃപരിശോദിക്കുന്നതിന് കേരള സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും,
കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് പി സി ആർ ടെസ്റ്റ് സൗജന്യമാക്ക ണമെന്നും
കാസർകോട് ജില്ലാ ഷാർജ ഐഎംസിസി പ്രസിഡന്റ് ഹനീഫ് തുരുത്തി ആവശ്യപ്പെട്ടു.
സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടിൽ വരുന്നവർക്കും പുതിയ നിർദേശം ഉണ്ടാകുന്ന സാമ്പത്തിക ഭാരം വളരെ വലുതാണ്.
പ്രസ്തുത വിഷയത്തിൽ സമയബന്ധിതമായി പരിഹാരം കാണണമെന്നും ഹനീഫ് തുരുത്തി അധികൃതരോട് ആവശ്യപ്പെട്ടു.